കൊളോണ്‍ കേരള സമാജം ഓണാഘോഷം വര്‍ണ്ണാഭമായി; പ്രവാസമണ്ണില്‍ കേരളത്തിമ വിരിയിച്ച് വിപുലമായ കലാവിരുന്നും ഓണസദ്യയും

News Photo 1 - Germany - Otta Nottathil - kerala_samajam_onam_celebrations_2026_reportNews Photo 3 - Germany - Otta Nottathil - kerala_samajam_onam_celebrations_2026_reportNews Photo 5 - Germany - Otta Nottathil - kerala_samajam_onam_celebrations_2026_report
കൊളോണ്‍: ജര്‍മ്മനിയിലെ ഏറ്റവും പഴക്കമേറിയ മലയാളി കൂട്ടായ്മകളിലൊന്നും കൊളോണ്‍ മലയാളി സമൂഹത്തിന്റെ ഹൃദയത്തുടിപ്പുമായ കൊളോണ്‍ കേരള സമാജത്തിന്റെ (Kerala Samajam Koeln) ഓണാഘോഷം പ്രൗഢഗംഭീരമായി അരങ്ങേറി. ഉച്ചകഴിഞ്ഞ് 3:30~ന് ആരംഭിച്ച ആഘോഷ പരിപാടികളില്‍ കൊളോണിലും പരിസരപ്രദേശങ്ങളിലുമുള്ള നൂറുകണക്കിന് പ്രവാസി മലയാളികളും ജര്‍മ്മന്‍ അതിഥികളും പങ്കെടുത്തു.

സംഘടനയുടെ കള്‍ച്ചറല്‍ സെക്രട്ടറി ജോസ് കുമ്പിളുവേലില്‍, സൗമ്യ ജോസി എന്നിവര്‍ പരിപാടികളുടെ അവതാരകരായി വേദി നിയന്ത്രിച്ചു.

സമാജം പ്രസിഡന്റ് ജോസ് പുതുശ്ശേരിയുടെ സ്വാഗത പ്രസംഗത്തോടെയാണ് ഔദ്യോഗിക പരിപാടികള്‍ ആരംഭിച്ചത്. നോര്‍ത്ത് റൈന്‍~വെസ്ററ്ഫാലിയ (NRW) സംസ്ഥാന നിയമസഭാംഗവും സി.ഡി.യു പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവുമായ ഗ്രിഗോര്‍ ഗോള്ളാണ്ട് (Gregor Golland MdL), സമാജം ഭരണസമിതി അംഗങ്ങള്‍ (ജോസ് പുതുശ്ശേരി (പ്രസിഡന്റ്) മേരി പുതുശ്ശേരി, ഡേവിസ് വടക്കുംചേരി (ജനറല്‍ സെക്രട്ടറി) എല്‍സി വടക്കുംചേരി, പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്റ്) സാലി ചിറയത്ത്, ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി) ഷീന കുമ്പിളുവേലില്‍, ജോര്‍ജ്ജ് അട്ടിപ്പേറ്റി (സ്പോര്‍ട്സ് സെക്രട്ടറി) ജാനറ്റ് അട്ടിപ്പേറ്റി, ഫിലോ തടത്തില്‍) കുടുംബസമേതം കൂടാതെ സൗമ്യ ജോസിയും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് ആഘോഷങ്ങള്‍ക്ക് ഔപചാരികമായ തുടക്കം കുറിച്ചു. സമാജത്തിന്റെ പാട്രണ്‍ കൂടിയായ ഗ്രിഗോര്‍ ഗോള്ളാണ്ട് സമാജത്തിന്റെ പ്രവര്‍ത്തനങ്ങളെയും സമാജം മലയാളി സമൂഹത്തിനും ജര്‍മ്മന്‍ സമൂഹത്തിനും ഒരുപോലെ പ്രിയപ്പെട്ടതാണെന്നും ആശംസാ പ്രസംഗത്തില്‍ അടിവരയിട്ടു പറഞ്ഞു.

താളമേളങ്ങളോടെ മാവേലി മന്നനും പുലിക്കളിയും

മേളപ്പെരുക്കത്തോടെ അരങ്ങേറിയ മാവേലി വരവേല്‍പ്പും പുലിക്കളിയും കാണികള്‍ക്ക് ഉത്സവപ്രതീതി പകര്‍ന്നു. ബ്രൂള്‍ പ്രാര്‍ത്ഥനാ കൂട്ടായ്മയുടെ ബാനറില്‍ ജാനറ്റ് അട്ടിപ്പേറ്റി നേതൃത്വം നല്‍കിയ പുലിക്കളിയില്‍ വിഷ്ണു, ബെന്‍സ്, ഏഞ്ചല്‍, സ്നേഹ, ജാനറ്റ്, അന്ന എന്നിവര്‍ പുലികളായപ്പോള്‍ ഡോ. ശങ്കര്‍ വേട്ടക്കാരന്റെ വേഷത്തിലെത്തി ആഘോഷങ്ങള്‍ക്ക് പാരമ്പര്യത്തനിമ പകര്‍ന്നു.

കൊളോണ്‍ കേരള കലാലയത്തിന്റെ ബാനറില്‍ അലക്സ് കള്ളിക്കാടന്റെ നേതൃത്വത്തില്‍ അലക്സ്, സിബി, ഡെന്നി കരിമ്പില്‍, ആന്റണി, ദീപു, സുവിദ്യ, വിവിയന്‍ അട്ടിപ്പേറ്റി, ജോര്‍ജ്ജ് അട്ടിപ്പേറ്റി, ജോള്‍ അരീക്കാട്ട്, ഗുണന്‍ എന്നിവരടങ്ങിയ ചെണ്ടമേള സംഘം ലൈവായി താളവിസ്മയം തീര്‍ത്തത് നിറഞ്ഞ കരഘോഷത്തോടെയാണ് സദസ്സ് ആസ്വദിച്ചത്. കുട്ടികളുടെയും തിരുവാതിര നര്‍ത്തകരുടെയും അകമ്പടിയോടെയാണ് മഹാബലി തമ്പുരാനെ വേദിയിലേക്ക് ആനയിച്ചത്. സമാജത്തിന്റെ ജോയിന്റ് സെക്രട്ടറി ടോമി തടത്തില്‍ മാവേലിയായി വേഷമിട്ടു.

വേദിയെ വിസ്മയിപ്പിച്ച നൃത്തവിരുന്ന്

കേരളീയ പാരമ്പര്യവും സമകാലിക കലാരൂപങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള വിപുലമായ കലാപരിപാടികളാണ് വേദിയില്‍ അരങ്ങേറിയത്:

തിരുവാതിരക്കളി: മേരി ക്രീഗറുടെ നേതൃത്വത്തില്‍ എല്‍സിന്‍ കാരപ്പള്ളില്‍, ഷൈബി ടീഫെന്‍ബാഹര്‍, ബെറ്റ്സി വഞ്ചിപുരയ്ക്കല്‍, ദര്‍ശന നായര്‍, റെന്നി അഗസ്ററിന്‍, സൈന പാപ്പറിഗാസ്, ദിവ്യ റിക്റ്റോ, മേരി ക്രീഗര്‍ എന്നിവരണിനിരന്ന പരമ്പരാഗത തിരുവാതിരക്കളി മനോഹരമായിരുന്നു.

കിഡ്സ് & ക്ളാസിക്കല്‍ നൃത്തങ്ങള്‍: മേരി ക്രീഗറുടെ ശിക്ഷണത്തില്‍ അന്നാ~മരിയ, ഫിയോണ തെരേസ്, ലെയ്ന ജിമ്മി, ഫ്രേയ മരിയ, നേപ്മേ സെറ അജോ എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച കിഡ്സ് സിനിമാറ്റിക് ഡാന്‍സ്. നവനീതം സ്കൂള്‍ ഓഫ് ഡാന്‍സിലെ ഇന്ദു നാരായണന്റെ നേതൃത്വത്തില്‍ പുഷ്പാഞ്ജലി, അലാരിപ്പ്, ജതിസ്വരം, കിഡ്സ് ഡാന്‍സ് എന്നിവയും അരങ്ങേറി. ഡ്യൂസല്‍ഡോര്‍ഫില്‍ നിന്നുള്ള മാളവികയുടെ ഭരതനാട്യം സദസ്സിന്റെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി.

ഫ്യൂഷന്‍ & കപ്പിള്‍ ഡാന്‍സ്: നോയ്സില്‍ നിന്നുള്ള സുഷ ~ പത്മനാഭന്‍ ദമ്പതികളുടെ കപ്പിള്‍ ഡാന്‍സ്, ടീം ജ്വാലയുടെ ഇന്‍ഡോ~വെസ്റേറണ്‍ ഫ്യൂഷന്‍, ലൈവ് യുവര്‍ ആര്‍ട്ട് അക്കാദമി അവതരിപ്പിച്ച സെമിക്ളാസിക്കല്‍ നൃത്തം 'ജതിസ്വരം', 'രാരാ വേണു' അര്‍ദ്ധ~ശാസ്ത്രീയ നൃത്തം, ഡ്യൂസല്‍ഡോര്‍ഫ് അദത് കലാലയത്തിലെ കുട്ടികളുടെ 'ആണ്ടാള്‍ കൗത്വം', സിനിമാറ്റിക് ഫ്യൂഷന്‍ എന്നിവയും ബോച്ചത്തില്‍ നിന്നുള്ള അനഘ, ഗിസ്മോള്‍, ആഗ്ന എന്നിവരുടെ മോഡേണ്‍ ഫ്യൂഷന്‍ നൃത്തങ്ങളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

സമ്മാനദാനവും വിഭവസമൃദ്ധമായ ഓണസദ്യയും

സമാജത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ മുതിര്‍ന്ന അംഗമായ ചിന്നു പടയാട്ടിലിലെ ചടങ്ങില്‍ ആദരിച്ചു. കൂടാതെ കൊളോണ്‍ ട്രോഫി, സ്പോര്‍ട്സ് മത്സരങ്ങള്‍, വടംവലി, കര്‍ഷകശ്രീ എന്നിവയിലെ വിജയികള്‍ക്കുള്ള ട്രോഫികളും ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു. സമാജം ജനറല്‍ സെക്രട്ടറി ഡേവിസ് വടക്കുംചേരി കൃതജ്ഞത രേഖപ്പെടുത്തി.

കേരള കിച്ചന്‍ തയ്യാറാക്കിയ പായസം ഉള്‍പ്പെടെയുള്ള വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യ നടന്നു. തുടര്‍ന്ന് ബോഹുമില്‍ നിന്നുള്ള നെല്‍വിന്‍ ജേക്കബ് നയിച്ച ഗാനമേള സദസ്സിന് സംഗീത വിരുന്നൊരുക്കി. തുടര്‍ന്ന് നടന്ന ലോട്ടറി നറുക്കെടുപ്പിനും ദേശീയഗാനത്തിനും ശേഷം രാത്രിയോടെ ആഘോഷങ്ങള്‍ക്ക് സമാപനമായി. ജര്‍മ്മനിയിലെ പ്രവാസി കൂട്ടായ്മയുടെ സ്നേഹവും ഐക്യവും ഊട്ടിയുറപ്പിച്ച അവിസ്മരണീയമായൊരു ഓണാഘോഷമായി മാറി.
- dated 01 Oct 2026

Comments:

Keywords: Germany - Otta Nottathil - kerala_samajam_onam_celebrations_2026_report Germany - Otta Nottathil - kerala_samajam_onam_celebrations_2026_report,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

നിര്‍ബന്ധിത സൈനിക സേവനത്തിനും ആയുധ ബജറ്റിനുമെതിരെ ജര്‍മ്മനിയില്‍ വന്‍ പ്രതിഷേധം; ബ്രാന്‍ഡന്‍ബുര്‍ഗ് ഗേറ്റില്‍ ആയിരങ്ങള്‍ അണിനിരന്നു: സൈനികച്ചെലവല്ല, സാമൂഹിക ക്ഷേമമാണ് വേണ്ടതെന്ന് യുവാക്കള്‍ Recent or Hot News
Reform_row_raises_fears_for_Merz_coalition
ജര്‍മ്മന്‍ ഐക്യദിനാഘോഷങ്ങള്‍ക്ക് ബ്രെമനില്‍ തുടക്കം; മെര്‍സ് സര്‍ക്കാരില്‍ ഭിന്നത പുകയുന്നു: ഐക്യദിന റാലിക്കിടെ ഇടതുപക്ഷ പ്രതിഷേധവും Recent or Hot News
vw_new_employees_10_agreement_cancelled_sept_30_2026
ജീവനക്കാരെ ഞെട്ടിച്ച് ഫോക്സ്വാഗന്റെ അടുത്ത പ്രഹരം ; പത്തോളം തൊഴില്‍ കരാറുകള്‍ റദ്ദാക്കി: ജോലി സമയം കൂട്ടിയേക്കും Recent or Hot News
tank_rabatt_germany_germany_oct_1_2026
ജര്‍മ്മനിയില്‍ ഇന്ധന നികുതിയിളവ് പ്രാബല്യത്തില്‍; ലിറ്ററിന് 16.7 സെന്റ് വരെ കുറയും Recent or Hot News
tallest_wind_turbine_germany_brandenburg_oct_1_2026
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കാറ്റാടിയന്ത്രം ജര്‍മ്മനിയില്‍ പൂര്‍ത്തിയായി; 365 മീറ്റര്‍ ഉയരം, തലയെടുപ്പോടെ ബ്രാന്‍ഡന്‍ബുര്‍ഗില്‍ Recent or Hot News
10_days_japamala_prayers_oct_1_10_2026_cologne_syro_malabar_community
കൊളോണില്‍ 10 ദിവസത്തെ ഭക്തിനിര്‍ഭരമായ ജപമാല പ്രാര്‍ത്ഥന ഒക്ടോബര്‍ ഒന്നു മുതല്‍